ലീഗിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വമില്ല; സ്ത്രീകൾക്ക് വനിതാ ലീഗുണ്ടെന്ന് പിഎംഎ സലാം
 

 

മുസ്ലിം ലീഗിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വമില്ല. പാർട്ടി അംഗത്വത്തിൽ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻനിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായിട്ടില്ല. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്. 

സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കാൻ ഞങ്ങളൊരു സംഘടന ഉണ്ടാക്കി നൽകിയിട്ടുണ്ട്. അതാണ് വനിതാ ലീഗ്. രണ്ട് കൂട്ടർക്കും രണ്ട് സംഘടനയാണെന്നും സലാം പരഞ്ഞു. അടുത്ത മാസം നാലിനാണ് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരുന്നത്. സംസ്ഥാന ഭാരവാഹി പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്നാണ് ലീഗിന്റെ തീരുമാനം. 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 75 അംഗ സംസ്ഥാന പ്രവർത്തക സമിതിയും 500 അംഗ സംസ്ഥാന കൗൺസിലുമാണ് പുതുതായി നിലവിൽ വരുന്നത്.