ഇതുപോലൊരു വർധനവ് മുമ്പുണ്ടായിട്ടില്ല; പവന് ഇന്ന് മാത്രം ഉയർന്നത് 5480 രൂപ
Jan 21, 2026, 16:59 IST
സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ്. രണ്ട് തവണകളിലായി ഇന്ന് പവന് വർധിച്ച് 5480 രൂപയാണ്. മുമ്പ് പലതവണ രാജ്യാന്തര വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ മാറ്റമുണ്ടാകുന്നത് ഇതാദ്യമാണ്
രാവിലെ 3680 രൂപയും ഉച്ചയ്ക്ക് ശേഷം 1800 രൂപയുമാണ് പവന് വർധിച്ചത്. ആകെ 5480 രൂപയുടെ വർധനവ്. ഇതോടെ പവന്റെ വില 1,15,320 രൂപയിലേക്ക് കുതിച്ചെത്തി. ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 225 രൂപ വർധിച്ച് 14,415 രൂപയായി
ഈ മാസം മാത്രം പവന്റെ വിലയിൽ 16,280 രൂപയാണ് വർധിച്ചത്. ഇന്നത്തെ വിലപ്രകാരം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും ജിഎസ്ടിയുമൊക്കെ ചേർത്ത് 1.31 ലക്ഷം രൂപയെങ്കിലും വേണ്ടി വരും.