ഹോം › കേരളം

ഗവർണർ പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല; തീർത്തും വില കുറഞ്ഞ രീതിയെന്ന് എംവി ഗോവിന്ദൻ

By MJ Desk · 10 Oct 2024, 11:56 AM

ഗവർണർക്കെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ. ഗവർണർ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവർണർ രംഗത്ത് എത്തിയിരിക്കുന്നു. വസ്തുതകൾ പൂർണമായി പുറത്ത് വന്നാലും അതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രചരണമാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിലകുറഞ്ഞ ഒരു രീതിയാണ് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവർണർക്ക് ഒരിക്കലും നിറവേറ്റാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് ആ പദവിയിൽ ഇരിക്കുന്നതെന്ന് ഗവർണർ തന്നെ ആലോചിക്കട്ടൈ. പദാനുപദം ഗവർണർക്ക് മറുപടി പറയേണ്ട കാര്യമില്ല. ഇതിലും വലിയ വെല്ലുവിളി ഗവർണർ നേരത്തെ നടത്തിയിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വീണ്ടും രംഗത്തെത്തിയിരുന്നു. തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്നും ഗവർണർ പറഞ്ഞിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mv govindan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›