{"vars":{"id": "89527:4990"}}

ഗവർണറുമായി ഏറ്റുമുട്ടാനില്ല; അനിൽ കുമാറിന്റെ മാറ്റം ഒത്തുതീർപ്പിന്റെ ഭാഗമല്ല: മന്ത്രി ആർ ബിന്ദു
 

 

ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ സമവായത്തിലെത്തിയതിന് പിന്നാലെയാണ് നയം മാറ്റം മന്ത്രി സമ്മതിച്ചത്. ഭരണപക്ഷ പ്രതിനിധികൾ സഹകരിച്ചതോടെ കെടിയുവിൽ ഇന്ന് ബജറ്റ് പാസാക്കിയിരുന്നു

കേരളാ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെഎസ്  അനിൽകുമാറിനെ മാറ്റിയത് ഒത്തുതീർപ്പിന്റെ ഭാഗമല്ലെന്നാണ് ആർ ബിന്ദുവിന്റെ വിശദീകരണം. അനിൽ കുമാറിന്റെ അക്ഷേയിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. അതേസമയം 14 മാസത്തിന് ശേഷമാണ് കെടിയുവിൽ സമാധാന അന്തരീക്ഷത്തിൽ ബോർഡ് ഓഫ് ഗവേഴ്‌നസ് യോഗം ചേർന്നത്

കഴിഞ്ഞ തവണ ഗവർണർ യോഗത്തിനെത്തിയെങ്കിലും എംഎൽഎമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും വിട്ടുനിന്നതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇന്ന് ഗവർണറെ സ്വീകരിക്കാൻ വിസി സിസ തോമസിനൊപ്പം സിപിഎം എംഎൽഎ ഐബി സതീഷും എത്തി.