അന്വേഷണത്തിൽ ഒരു പങ്കുമില്ല; അടൂർ പ്രകാശിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്
Updated: Jan 1, 2026, 16:42 IST
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അടൂർ പ്രകാശിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. തന്നെ എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്.
എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തക്ക് പിന്നിൽ പി ശശിയാണെന്ന ആരോപണം വസ്തുതാ വിരുദ്ധമായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസിന്റെ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ പങ്കില്ലെന്നാണ് വിശദീകരണം
വാർത്തക്ക് പിന്നിൽ പി ശശിയുടെ പണിയാണ് നടക്കുന്നതെന്നായിരുന്നു അടൂർ പ്രകാശിന്റെ ആരോപണം. ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും തനിക്കൊരു ഭയവുമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു