ഹോം › കേരളം

തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾക്കപ്പുറം ബജറ്റിൽ ഒന്നുമില്ല; കേരളത്തെ അവഗണിച്ചെന്നും കെസി വേണുഗോപാൽ

By MJ Desk · 01 Feb 2025, 05:54 PM

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെള്ളപൂശലുകൾക്കപ്പുറം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒന്നും തന്നെ ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. കൃഷിക്കാരുടെ വരുമാനം ഇരട്ടിയായില്ല. മിനിമം താങ്ങുവിലയ്ക്ക് പോലും നടപടിയുണ്ടാകുകയോ കൃഷിക്കാരുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണിക്കുകയോ കേന്ദ്രം ചെയ്തിട്ടില്ലെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു. മുണ്ടക്കൈ ചുരൽമല ദുരന്തം കേന്ദ്രം അവഗണിച്ചു. വയനാട് കേരളത്തിൽ ആയതു കൊണ്ടാണോ അവഗണിക്കുന്നത്. കേരളം ഇന്ത്യയിലാണെന്ന് അംഗീകരിക്കണമെന്നും ഉരുൾപൊട്ടലിൽ തകർന്നുവീണ വയനാട് പോലും കേന്ദ്രത്തിൻറെ കണ്ണിൽ പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›