{"vars":{"id": "89527:4990"}}

എന്തെങ്കിലും വസ്തുത ഉണ്ടാകണ്ടേ; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ
 

 

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി വിടുന്നത് എന്തിനാണ് ചർച്ച നടത്തേണ്ടതെന്നും അഭ്യൂഹങ്ങൾക്ക് അപ്പുറത്തേക്ക് വസ്തുത ഉണ്ടാകണ്ടേ എന്നും മന്ത്രി ചോദിച്ചു

കഴിഞ്ഞ ദിവസം സത്യഗ്രഹത്തിൽ പങ്കെടുക്കാത്തതിന് കാരണം ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലത്തെ ഉപവാസം സമരത്തിൽ ഞങ്ങൾ അഞ്ച് പേർ പങ്കെടുത്തിരുന്നു. കേരളാ കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ ഒരു സഭയും ഇടപെട്ടിട്ടില്ല

ഇടത് ഭരണം തുടരുമെന്നതിൽ സംശയം വേണ്ട. കേരളാ കോൺഗ്രസിനെ കുറിച്ച് എന്നും വ്യത്യസ്തമായ വാർത്തകൾ പുറത്തുവരും. മുന്നണിയുടെ ജാഥ നയിക്കാൻ ജോസ് കെ മാണിയെ അല്ലേ ചുമതലപ്പെടുത്തിയതെന്നും റോഷി അഗസ്റ്റിൻ ചോദിച്ചു.