{"vars":{"id": "89527:4990"}}

ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ല; എസ്‌ഐടിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി: അടൂർ പ്രകാശ്
 

 

ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ടര മണിക്കൂർ നേരമാണ് അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്തത്. എസ്‌ഐടി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാകാര്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

ഇന്നലെ ഉപ്പളയിൽ നടന്ന മീറ്റിങ്ങിന് ശേഷമാണ് തിരുവന്തപുരത്തേക്ക് വന്നത്. ഇവിടെ എത്തിയപ്പോഴാണ് എസ്‌ഐടിയുടെ നേത്യത്വത്തിൽ ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് ആവശ്യപ്പെട്ടത് അതനുസരിച്ച് രാവിലെയാണ് ഓഫീസിൽ എത്തിയത്. താൻ പറഞ്ഞ മറുപടികളിൽ അവ്യക്തതയുണ്ടോയെന്ന് തീരുമാനിക്കേണ്ടത് എസ്‌ഐടി ഉദ്യോഗസ്ഥരാണ് അടൂർ പ്രകാശ് പ്രതികരിച്ചു. 

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെല്ലാം എസ്‌ഐടി ചോദിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.