ഹോം › കേരളം

കേരളത്തിലും നേതൃമാറ്റമുണ്ടാകും; കെപിസിസി പ്രസിഡന്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്: കെ മുരളീധരൻ

By MJ Desk · 10 Apr 2025, 10:16 AM

കേരളത്തിലും കോൺഗ്രസിൽ നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ. നിലവിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുമെന്നത് തെറ്റായ പ്രചാരണമാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ നല്ല ബന്ധത്തിലാണെന്നും മുരളീധരൻ പറഞ്ഞു പ്രവർത്തിക്കാതെ പദവി മാത്രം കൊണ്ടു നടക്കുന്ന കുറേപ്പേരുണ്ട്. അവരെയെല്ലാം മാറ്റിനിർത്തും. എഐസിസി തീരുമാനം സ്വാഗതാർഹമാണ്. ഡിസിസികൾക്ക് കൂടുതൽ ചുമതലകൾ നൽകണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി 20,000 വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ആരെ നിർത്തിയാലും പിന്തുണക്കുമെന്നാണ് പിവി അൻവർ പറഞ്ഞത്. കേരളത്തിൽ ലഹരി വ്യാപകമാകുന്നത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›