ഹോം › കേരളം

പി ബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാകില്ല; പിണറായിയെ പ്രത്യേക ക്ഷണിതാവാക്കും

By MJ Desk · 22 Mar 2025, 12:29 PM

സിപിഎം പോളിറ്റ് ബ്യൂറോയിലെ അംഗങ്ങൾക്കും പ്രായപരിധി ഇളവ് ലഭിക്കില്ല. ഇതേ തുടർന്ന് 75 വയസ്സ് പിന്നിട്ട പിണറായി വിജയന് പിബിയിൽ നിന്ന് പുറത്തു പോകേണ്ടി വരും. അതേസമയം പിണറായിയെ പിബിയിലെ സ്ഥിരം ക്ഷണിതാവായി നിലനിർത്തുമെന്നും വാർത്തകളുണ്ട്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മാണിക് സർക്കാർ തുടങ്ങിയവർ പിബിയിൽ നിന്ന് ഒഴിവാകും. ഇവർ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാകും. പിബി അംഗങ്ങൾക്കും പ്രായപരിധിയിൽ ഇളവ് അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വ്യക്തമാക്കിയത് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന് അന്തിമ രൂപം നൽകാനായി ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു എംവി ഗോവിന്ദൻ. രാജ്യത്ത് സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയാണ് പിണറായി. ഇത് കണക്കിലെടുത്താണ് സ്ഥിരാംഗത്തിൽ നിന്ന് ഒഴിവായാലും പിണറായിയെ പ്രത്യേക ക്ഷണിതാവായി പിബിയിൽ നിലനിർത്താൻ ആലോചിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›