{"vars":{"id": "89527:4990"}}

ബഹുമാനമൊന്നുമില്ല, ജയിലിൽ പോകേണ്ട വരുന്നതിനാൽ ബഹു. മന്ത്രിയെന്ന് വിളിക്കാം: ടി പത്മനാഭൻ
 

 

സർക്കാരിനെതിരെ വിമർശനവുമായി എഴുത്തുകാരൻ ടി പത്മനാഭൻ. പോലീസിന്റെ ഇടി കൊണ്ട് മരിക്കാൻ പറ്റാത്തതു കൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹുമാനപ്പെട്ട എന്ന് വിശേഷിപ്പിക്കുന്നു. കള്ള് മുതൽ എല്ലാ ലഹരിവസ്തുക്കളും നിഷിധമാണ്. സർക്കാരിന്റെ ഏറ്റവും വലിയ വരുമാനം ലഹരി വസ്തുക്കൾ വിറ്റിട്ടാണെന്നും അദ്ദേഹം പറഞ്ഞു

ലഹരിക്കെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ സമൂഹ നടത്തം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി പത്മനാഭൻ. പാലക്കാട് ബ്രൂവറി സ്ഥാപിക്കാൻ പോകുന്ന ഒയാസിസ് കമ്പനിയെ പല സംസ്ഥാനങ്ങളിലും കരിമ്പട്ടികയിൽ പെടുത്തിയതാണ്. കമ്പനി വന്നാൽ മറ്റേ കുടിക്കുള്ളവർക്ക് വെള്ളം കിട്ടും. അല്ലാത്തവർക്ക് വെള്ളം കിട്ടാത്ത സാഹചര്യമുണ്ടാകും

ഏത് മന്ത്രിയെയും ബഹുമാനപ്പെട്ട എന്ന് വിശേഷിപ്പിക്കണമെന്ന് നിയമം പാസാക്കിയിട്ടുണ്ട്. ഇല്ലെങ്കിൽ നമ്മൾ ജയിലിൽ പോകേണ്ടി വരും. 97ന്റെ പടിവാതിൽക്കലാണ് ഞാൻ നിൽക്കുന്നത്. ജയിലിലേക്ക് പോകുന്നതിന് മുമ്പ് തന്നെ പോലീസുകാർ ശരിപ്പെടുത്തും. ഒറ്റയടിക്ക് മരിച്ച് പോകും. അതിന് ഇടവരുത്താത്തിരിക്കാനാണ് നോക്കുന്നത്. 

ബഹുമാനമൊന്നുമില്ലെങ്കിലും നിയമം അനുശാസിക്കുന്നത് കൊണ്ട് ബഹുമാനപ്പെട്ട എന്ന് വിളിക്കുന്നു. അതിനാൽ ബഹുമാനപ്പെട്ട എക്‌സൈസ് മന്ത്രിയോട് വിനീതമായി അപേക്ഷിക്കുകയാണ്. ദയവായി എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിൽ നിന്ന് പിൻവലിയണമെന്നും ടി പത്മനാഭൻ പറഞ്ഞു