{"vars":{"id": "89527:4990"}}

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡന കേസ്: വിദേശത്തുള്ള യുവതിയുടെ രഹസ്യമൊഴിയെടുക്കും
 

 

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ കാരണമായ മൂന്നാം ബലാത്സംഗ പരാതി നൽകിയ വിദേശത്തുള്ള യുവതിയുടെ രഹസ്യമൊഴിയെടുക്കാൻ അന്വേഷണ സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോൺഫറൻസിലൂടെ രഹസ്യമൊഴിയെടുക്കാനാണ് എസ്‌ഐടി നടപടി. ഇതിനായി ഹൈക്കടോതിയുടെ അനുമതി തേടും

ഇന്നലെ യുവതിയുമായി എസ് പി പൂങ്കുഴലി ഫോണിൽ സംസാരിച്ചിരുന്നു. അതേസമയം രാഹുലിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും സാങ്കേതിക സംവിധാനമുപയോഗിച്ച് തുറക്കാനാണ് എസ്‌ഐടിയുടെ ശ്രമം. ഫോണിലെ മുഴുവൻ ഫയലുകളും പകർത്താൻ രണ്ട് ടിബിയുടെ ഹാർഡ് ഡിസ്‌കുകൾ എസ്‌ഐടി സംഘം വാങ്ങി

ഇതുവരെ ഫോണുകളുടെ പാസ് വേഡ് നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് രണ്ട് ഫോണുകളും പോലീസ് പിടിച്ചെടുത്തത്. അതേസമയം ലാപ്‌ടോപ്പ് എവിടെയെന്ന് രാഹുൽ പറഞ്ഞിട്ടില്ല.