തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മകൻ പോലീസ് കസ്റ്റഡിയിൽ

തിരുവല്ല കവിയൂരിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാസു ആചാരി(72), ഭാര്യ രാജമ്മ(62) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാസു ആചാരി തൂങ്ങിമരിച്ച നിലയിലും രാജമ്മ
 

തിരുവല്ല കവിയൂരിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാസു ആചാരി(72), ഭാര്യ രാജമ്മ(62) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വാസു ആചാരി തൂങ്ങിമരിച്ച നിലയിലും രാജമ്മ വെട്ടേറ്റ് മരിച്ച നിലയിലുമാണ്. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ഇവരുടെ മകൻ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു

്പ്രശാന്തും മാതാപിതാക്കളുമായി സ്വത്തുതർക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി വിട്ടുകൊടുത്തു.