ഹോം › കേരളം

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; കൊലപാതക ദിവസത്തെ പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

By News Desk · 24 Apr 2025, 09:46 PM

കോട്ടയം : തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി കൊല നിര്‍വഹിക്കാന്‍ പോകുന്നതും കൊല നടത്തിയ ശേഷം തിരിച്ചു പോകുന്നതുമായ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പുലര്‍ച്ച പന്ത്രണ്ടരയോടെ പ്രതി അമിത് ഒറാങ് കൃത്യം നിര്‍വഹിക്കാന്‍ പോകുന്ന ദൃശ്യങ്ങളും കൃത്യം നടത്തിയ ശേഷം സി സി ടി വി ഹാര്‍ഡ് ഡിസ്‌കുമായി നടന്ന വരുന്നതുമായ നിര്‍ണായക ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഈ വഴിയിലെ കൈത്തോട്ടിലായിരുന്നു പ്രതി ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചത്. ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ വീടിന് സമീപത്തെ തോട്ടില്‍ നിന്ന് സി സി ടി വി ഹാര്‍ഡ് ഡിസ്‌കും കൊല്ലപ്പെട്ട ദമ്പതികളുടെ ഒരു ഫോണും കണ്ടെത്തിയിരുന്നു. വീട്ടിലെത്തി നടത്തിയ തെളിവെടുപ്പില്‍ കൃത്യം നടത്തിയ രീതി പോലീസിനോട് ഇയാള്‍ വിവരിച്ചിരുന്നു. തന്റെ ജീവിതം തകര്‍ത്തതിന്റെ പക വീട്ടാനാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍, ഭാര്യ ഡോ. മീര വിജയകുമാര്‍ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ മാളയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുളള കോഴി ഫാമില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›