ഹോം › കേരളം

ഈ വിജയം നിങ്ങളുടേത് കൂടിയാണ്; പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്ന് പ്രിയങ്ക ഗാന്ധി

By MJ Desk · 23 Nov 2024, 05:16 PM

വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. വയനാട്ടിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്നും ഈ വിജയം നിങ്ങളുടേത് കൂടിയാണെന്ന് വരും നാളുകളിൽ താൻ ഉറപ്പാക്കുമെന്നും പ്രിയങ്ക കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി. പാർലമെൻറിൽ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. വയനാട്ടിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ്. ഈ ബഹുമതിയിലും, അതിലുപരി നൽകിയ അളവറ്റ സ്‌നേഹത്തിനും നന്ദി. യുഡിഎഫിലെ എന്റെ സഹപ്രവർത്തകർ, കേരളത്തിലെ നേതാക്കൾ, പ്രവർത്തകർ തുടങ്ങി എന്റെ പ്രചാരണത്തിനായി ഊണും ഉറക്കവുമുപേക്ഷിച്ച് 12 മണിക്കൂറോളം പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ധൈര്യവും സ്‌നേഹവും നൽകി കൂടെ നിന്ന അമ്മയ്ക്കും റോബർട്ടിനും മക്കൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരൻ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകർന്നുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വിജയത്തിന് പിന്നാലെ പ്രയങ്ക ഗാന്ധി മല്ലികർജുൻ ഖാർഗെയുടെ വീട്ടിൽ എത്തി. ഖാർഗെയുടെ വസതിക്ക് മുന്നിലും ആഘോഷ പ്രകടനം ഉണ്ടായിരുന്നു. സന്തോഷം നിറഞ്ഞ നിമിഷമെന്നും വയനാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും റോബർട്ട് വദ്ര പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#priyanka gandhi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›