തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകം: അമ്മക്കെതിരെയും പോക്‌സോ കോടതി കേസെടുത്തു

തൊടുപുഴയിൽ അമ്മയുടെ കാമുകൻ ഏഴ് വയസ്സുകാരനെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ ജുവൈനൽ ജസ്റ്റിസ് ആക്ട് ചുമത്തി കേസെടുത്തു. തൊടുപുഴ പോക്സോ കോടതിയുടേതാണ് നടപടി.
 

തൊടുപുഴയിൽ അമ്മയുടെ കാമുകൻ ഏഴ് വയസ്സുകാരനെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ ജുവൈനൽ ജസ്റ്റിസ് ആക്ട് ചുമത്തി കേസെടുത്തു. തൊടുപുഴ പോക്‌സോ കോടതിയുടേതാണ് നടപടി. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

കേസിൽ ഇവരെ 2019 മേയിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നിസാര വകുപ്പുകൾ ചുമത്തിയതിനാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ജുവൈനൽ ജസ്റ്റിസ് ആക്ട് ചുമത്താൻ ബാലക്ഷേമ സമിതി ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായിരുന്നില്ല

ഡൽഹി ആസ്ഥാനമായ ആഡ്‌ലി ഫൗണ്ടേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് അമ്മക്കെതിരെ തൊടുപുഴ പോക്‌സോ കോടതി ജുവൈനൽ ജസ്റ്റിസ് ആക്ട് ചുമത്തിയത്. കാമുകൻ അരുൺ ആനന്ദ് കുട്ടിയെ നിരന്തരം മർദിച്ചിട്ടും ഇത് അവഗണിച്ചതിനും മറച്ചുവെച്ചതിനുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും