കേരളത്തിൽ ബിജെപി അത്രയ്ക്കായിട്ടില്ല; സുരേന്ദ്രന്റെ ഭീഷണി വടക്കേ ഇന്ത്യയിലോ മറ്റോ മതി: മന്ത്രി തോമസ് ഐസക്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ബിജെപി പ്രസിഡന്റിന്റെ ഭീഷണി കേരളത്തിൽ വേണ്ട, വല്ല വടക്കേ ഇന്ത്യയിലും മതിയെന്ന് മന്ത്രി
 

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ബിജെപി പ്രസിഡന്റിന്റെ ഭീഷണി കേരളത്തിൽ വേണ്ട, വല്ല വടക്കേ ഇന്ത്യയിലും മതിയെന്ന് മന്ത്രി പറഞ്ഞു

കേരളത്തിൽ ബിജെപി അത്രയ്ക്കായിട്ടില്ല. പ്രതിപക്ഷം ബിജെപിയുടെ ബി ടീം ആകരുതെന്നും തോമസ് ഐസക് വിമർശിച്ചു. നേരത്തെ സ്വപ്‌ന സുരേഷും തോമസ് ഐസകും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും എന്ത് ബന്ധമാണെന്ന് തോമസ് ഐസക് തന്നെ വെളിപ്പെടുത്തണമെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. കിഫ്ബിയിലും സ്വർണക്കടത്ത് സംഘം ഇടപെട്ടതായും സുരേന്ദ്രൻ ആരോപിച്ചിരുന്നു.