തൊഴിയൂർ സുനിൽ വധം: തീവ്രവാദ സംഘടനയിൽപ്പെട്ട രണ്ട് പ്രതികൾ കൂടി പിടിയിൽ

ആർ എസ് എസ് പ്രവർത്തകൻ തൊഴിയൂർ സുനിൽ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അഞ്ചങ്ങാടി സ്വദേശി യൂസഫ് അലി, കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച്
 

ആർ എസ് എസ് പ്രവർത്തകൻ തൊഴിയൂർ സുനിൽ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അഞ്ചങ്ങാടി സ്വദേശി യൂസഫ് അലി, കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ മുഖ്യപ്രതി മൊയിനുദ്ദീനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു

വിദേശത്തായിരുന്ന യൂസഫ് അലിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. കേസിലാകെ എട്ട് പ്രതികളാണുള്ളത്. ഇനി അഞ്ച് പേരെ കൂടിയാണ് പിടികൂടാനുള്ളത്.

1994 ഡിസംബർ നാല് പുലർച്ചെയാണ് സുനിലിനെ പ്രതികൾ വെട്ടിക്കൊല്ലുന്നത്. കേസിൽ സിപിഎം പ്രവർത്തകരായ ഒമ്പത് പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞെങ്കിലും ലോക്കൽ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിൽ നാല് പേരെ ജീവപര്യന്തം ശിക്ഷക്ക് 1997ൽ വിധിച്ചു. 2012ലാണ് ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിടുന്നത്.

തീവ്രവാദി സംഘടനയായ ജംഇയ്യത്തുൽ ഹിസാനി പ്രവർത്തകരാണ് സുനിലിനെ വെട്ടിക്കൊന്നത്. 25 വർഷത്തിന് ശേഷമാണ് യഥാർഥ പ്രതികളെ ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്.