ഹോം › കേരളം

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി

By MJ Desk · 08 Feb 2025, 04:41 PM

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധന ആരംഭിച്ചു. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വ്യാജ ഇമെയിൽ സന്ദേശമാണ് വന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് എയർപോർട്ടിൽ ഇ-മെയിൽ ആയി ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്. പിന്നാലെ വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. വിമാനത്താവള പരിസരത്ത് നിരീക്ഷണവും കർശനമാക്കി. മുമ്പും വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണികൾ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›