അങ്കമാലി സ്‌കൂളിൽ നിന്നുള്ള വിനോദ യാത്രാ സംഘത്തിലെ മൂന്ന് കുട്ടികൾ മാങ്കുളത്ത് മുങ്ങിമരിച്ചു

 

ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. അങ്കമാലി ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്‌കൂളിൽ നിന്നും മാങ്കുളത്ത് വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി