ചരക്കുലോറിയിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമം; മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയിൽ
ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ചരക്ക് ലോറിയിൽ കയറി കേരളത്തിലേക്ക് കടന്ന മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുവനന്തപുരം കരമന പോലീസാണ് ഇവരെ പിടികൂടിയത്. മുരുകൻ, ഭൂതപാണ്ടി,
Apr 16, 2020, 15:09 IST
ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ചരക്ക് ലോറിയിൽ കയറി കേരളത്തിലേക്ക് കടന്ന മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുവനന്തപുരം കരമന പോലീസാണ് ഇവരെ പിടികൂടിയത്.
മുരുകൻ, ഭൂതപാണ്ടി, സത്യനാഥൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഹോട്ടൽ നടത്തുന്നവരാണ് മൂന്ന് പേരും.
കേരളത്തിലേക്കുള്ള അനധികൃത യാത്ര തടയാൻ തിരുവനന്തപുരം-തമിഴ്നാട് അതിർത്തിയിലുള്ള വഴികളെല്ലാം കഴിഞ്ഞ ദിവസം പോലീസ് അടച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നും അനധികൃതമായ വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. നേരത്തെ പോലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസും പോലീസ് പിടികൂടിയിരുന്നു.