{"vars":{"id": "89527:4990"}}

കോഴിക്കോട് പത്ത് ലക്ഷം രൂപയുടെ മെത്താഫെറ്റമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ

 
കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരെയാണഅ എക്‌സൈസ് പിടികൂടിയത് പത്ത് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. 220 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് പരിശോധന നടത്തി ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.