{"vars":{"id": "89527:4990"}}

കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; അബദ്ധത്തിൽ വീണതെന്ന് മാതാവ്
 

 

കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ. കുറുമാത്തൂർ പൊക്കുണ്ടിൽ ജാബിർ-മുബഷിറ ദമ്പതികളുടെ മകൻ ഹാഷിമാണ് മരിച്ചത്. കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനയെന്നതിൽ ദുരൂഹതയുണ്ട്. രാവിലെ 9.40നാണ് സംഭവം. 

കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് മാതാവിന്റെ മൊഴി. കുളിപ്പിച്ചതിന് ശേഷം കല്ലിന് മുകളിൽ കുട്ടിയെ കിടത്തിയെന്നും കുഞ്ഞ് താഴേക്ക് വീണെന്നുമാണ് മാതാവ് പറയുന്നത്. സമീപവാസികൾ ഓടിയെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. 

ഉടനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.