ഹോം › കേരളം

തൃശ്ശൂർ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

By MJ Desk · 27 Sep 2024, 12:26 PM

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ. തമിഴ്‌നാട് നാമക്കലിലെ കുമാരപാളത്ത് വെച്ചാണ് തമിഴ്‌നാട് പോലീസ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായ പ്രതികൾ. മോഷ്ടിച്ച പണവുമായി കണ്ടെയ്‌നറിലാണ് സംഘം സഞ്ചരിച്ചിരുന്നത് തോക്കുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ മോഷണസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്. മോഷണസംഘം സഞ്ചരിച്ച കണ്ടെയ്‌നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോടെ നാമക്കൽ പോലീസ് ലോറി പിന്തുടർന്ന് പിടികൂടുകയായിരുന്നു എടിഎമ്മിൽ നിന്ന് മോഷ്ടിച്ച 65 ലക്ഷം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. മോഷണത്തിനായി ഉപയോഗിച്ച കാറും കണ്ടെയ്‌നറിനുള്ളിൽ നിന്നും പിടികൂടിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#atm robbery

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›