തൃശ്ശൂരിലെ സനൂപിന്റെ കൊലപാതകം: സിപിഎമ്മിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂർ പുതുശ്ശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആർ എസ് എസിന് പങ്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന്
 

തൃശ്ശൂർ പുതുശ്ശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആർ എസ് എസിന് പങ്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

കൊലയാളികളിൽ ഒരാൾ അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണ്. അർധരാത്രിയിൽ സ്വന്തം വീടിന് ഏഴ് കിലോമീറ്റർ അകലെയാണ് കൊലപാതകം നടന്നത്. വസ്തുത മറച്ചു വെക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘ്പരിവാറിന്റെ തലയിൽ കെട്ടിവെക്കുന്നത്.

കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു