തൃശ്ശൂരിൽ വയോധികയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് സ്വർണം കവർന്നു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വയോധികയെ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോയി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം സ്വർണം കവർന്നു. കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് മൂന്ന് പവൻ
 

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വയോധികയെ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോയി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം സ്വർണം കവർന്നു. കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല കവർന്നത്.

തെക്കുംകര വട്ടായി സ്വദേശി 70കാരി സുശീലയെ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു യുവാവും യുവതിയും ചേർന്ന് വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുശീലയെ ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു.

മാല പൊട്ടിച്ചെടുത്ത ശേഷം സുശീലയെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചിവർ കടന്നുകളഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.