ഹോം › കേരളം

തൃശ്ശൂർ പൂരം കലക്കൽ: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന് മുരളീധരൻ

By MJ Desk · 28 Oct 2024, 02:54 PM

തൃശ്ശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പൂരം കലങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. സഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാൽ അവകാശലംഘനത്തിന് നോട്ടീസ് നൽകും. സത്യം പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രത്യക്ഷ സമരത്തിലേക്ക് കോൺഗ്രസ് കടക്കും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങിൽ തടസ്സമുണ്ടായി. മൂന്ന് മണി മുതൽ ഏഴ് മണി വരെ പൂരം നിർത്തിവെച്ചത് പോലെയാണ്. വെടിക്കെട്ട് മാത്രം അൽപ്പം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടില്ലെന്ന് കാണുമ്പോൾ ഭൂരിപക്ഷത്തേക്ക് മാറുകയാണോ മുഖ്യമന്ത്രി. ഇവിടെ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നും മുരളീധരൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k muraleedharan#thrissur pooram

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›