ഹോം › കേരളം

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി; സംഘിയെ ഡൽഹിക്ക് അയക്കാനായിരുന്നു ശ്രമം: മുരളീധരൻ

By MJ Desk · 05 Sep 2024, 10:55 AM

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ മുരളീധരൻ. സംഘിയെ ഡൽഹിക്ക് അയക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് പോലീസിനെ ഉപയോഗിച്ച് പൂരം കലക്കിയത്. ഇപി ജയരാജനെ ജാവേദ്കറിനടുത്തേക്ക് അയച്ചത് മുഖ്യമന്ത്രിയാണ്. സ്വർണക്കടത്ത് അടക്കമുള്ള കാര്യങ്ങളിൽ ഒത്തുതീർപ്പിനായിരുന്നു അത് ആ ചർച്ചയിലാണ് പൂരം കലക്കാൻ തീരുമാനമുണ്ടായത്. പിന്നാലെയാണ് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂരം കലക്കാൻ പ്ലാനിട്ടത്. എല്ലാം ചേർത്ത് വായിച്ചാൽ അതിന് ഉത്തരമാണ് തൃശ്ശൂരിലെ ബിജെപിയുടെ ജയം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്ത് ഉത്തരം ലഭിക്കുമെന്ന് അറിയില്ല കേരളാ പോലീസ് ക്രിമിനലുകളെ കൊണ്ട് നിറഞ്ഞു. ഭരണകക്ഷി എംഎൽഎ തന്നെ ഇത് സമ്മതിച്ചു. പക്ഷേ അന്വേഷണ കമ്മീഷൻ വലിയ കോമഡിയാണ്. ഹെഡ് മാഷെ കുറിച്ച് അന്വേഷിക്കാൻ പ്യൂണിനെ ചുമതലപ്പെടുത്തിയത് പോലെ ആയെന്നും മുരളീധരൻ പരിഹസിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›