തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ സംഘാംഗങ്ങളടക്കം അഞ്ച് പേർ പിടിയിൽ
Nov 24, 2025, 11:39 IST
തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേരടക്കം അഞ്ച് പേരാണ് പിടിയിലായത്. തൃശ്ശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് ക്വട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് നിഗമനം
തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട പോലീസ് കണ്ടെത്തി
ചുറ്റിക വാങ്ങിയത് തൃശ്ശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന സ്റ്റിക്കറാണ് അന്വേഷണത്തിൽ നിർണായകമായത്.