തൃശ്ശൂരിൽ രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം

തൃശ്ശൂർ ജില്ലയിൽ വാണിയംപാറയിലും പെരിഞ്ഞനത്തുമായി നടന്ന വാഹനാപകടങ്ങളിൽ നാല് മരണം. വാണിയംപാറയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് രണ്ട് പേർ മരിച്ചു. തൃപ്പുണിത്തുറ സ്വദേശികളായ ഷീല,
 

തൃശ്ശൂർ ജില്ലയിൽ വാണിയംപാറയിലും പെരിഞ്ഞനത്തുമായി നടന്ന വാഹനാപകടങ്ങളിൽ നാല് മരണം. വാണിയംപാറയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് രണ്ട് പേർ മരിച്ചു. തൃപ്പുണിത്തുറ സ്വദേശികളായ ഷീല, ഭർത്താവ് ഡെന്നി ജോർജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം

കാറോടിച്ചിരുന്നയാൾ രക്ഷപ്പെട്ടു. കോയമ്പത്തൂരിൽ നിന്നും ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിംഗ് കഴിഞ്ഞുവരുമ്പോഴായിരുന്നു അപകടം. ദേശീയപാതയോട് ചേർന്ന കുളത്തിലേക്കാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്.

പെരിഞ്ഞനത്ത് സ്‌കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. പുലർച്ചെ 2.40ഓടെയാണ് അപകടം. ആലുവ സ്വദേശിയായ ശ്രീമോൻ(15), ദിൽജിത്(20) എന്നിവരാണ് മരിച്ചത്.