സെൻകുമാർ ഡിജിപി ആയത് എസ് എൻ ഡി പിയുടെ അക്കൗണ്ടിൽ: വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി

ടി പി സെൻകുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എസ് എൻ ഡി പിയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് സെൻകുമാർ ഡിജിപിയായത്. എസ് എൻ
 

ടി പി സെൻകുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എസ് എൻ ഡി പിയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് സെൻകുമാർ ഡിജിപിയായത്. എസ് എൻ ഡി പിയെ തകർക്കാൻ ശ്രമിച്ചിട്ടുള്ള കോടാലിക്കൈകൾ എന്നും സംഘടനക്കുള്ളിൽ നിന്ന് തന്നെയാണ് ഉയർന്നു വന്നിട്ടുള്ളതെന്നും തുഷാർ പറഞ്ഞു

എസ് എൻ ഡി പിയുമായി ഒരു ബന്ധവുമില്ലാത്തവരാണ് സംഘടനക്കെതിരെ ആരോപണവുമായി വരുന്നത്. വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണമുണ്ടായിരുന്നുവെങ്കിൽ ഡിജിപി ആയിരുന്നപ്പോൾ സെൻകുമാർ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്നും തുഷാർ ചോദിച്ചു.

മകളുടെ കല്യാണം നടത്താൻ വേണ്ടി മാത്രം യൂനിയൻ സെക്രട്ടറിയുടെ നിർബന്ധപ്രകാരം എസ് എൻ ഡി പി അംഗത്വമെടുത്തയാളാണ് സെൻകുമാർ. ഇതല്ലാതെ മറ്റൊരു ബന്ധവും സെൻകുമാറിന് എസ് എൻ ഡി പിയുമായി ഇല്ലെന്നും തുഷാർ പറഞ്ഞു