സുൽത്താൻ ബത്തേരിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയും കുട്ടിക്കടുവകളുമിറങ്ങി

സുൽത്താൻ ബത്തേരി പൂതിക്കാട് മണിച്ചിറ റോഡിന് സമീപം ജനവാസ മേഖലയിൽ കടുവാക്കൂട്ടമിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട് കുട്ടികളേയും കണ്ടെത്തിയത്.
 

സുൽത്താൻ ബത്തേരി പൂതിക്കാട് മണിച്ചിറ റോഡിന് സമീപം ജനവാസ മേഖലയിൽ കടുവാക്കൂട്ടമിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട് കുട്ടികളേയും കണ്ടെത്തിയത്.

തുടർന്ന് വനം വകുപ്പ് , പൊലിസ്, ജനപ്രതിനിധികളും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. പൊതുജനം ജാഗ്രത പാലിക്കാൻ പൊലിസ് ഉച്ചഭാഷിണിയിലൂടെ സന്ദേശവും നൽകി വരുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്റ്റ് ഓഫീസർമാരെ അറിയിച്ചത്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.