ഹോം › കേരളം

പണമടങ്ങിയ ചാക്ക് കെട്ട് മുകളിലേക്ക് കൊണ്ടുപോയത് തെരഞ്ഞെടുപ്പ് സാമഗ്രികളെന്ന് പറഞ്ഞ്: തിരൂർ സതീശ്

By MJ Desk · 01 Nov 2024, 04:55 PM

കൊടകര കുഴൽപ്പണ കേസിൽ വീണ്ടും പ്രതികരണവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. കേസിൽ സത്യസന്ധമായ അന്വേഷണമാണെങ്കിൽ വെളിപ്പെടുത്തും. മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയും. കേന്ദ്ര സംസ്ഥാനങ്ങൾ നടത്തുന്ന അന്വേഷണങ്ങളോടും സഹകരിക്കും നേരത്തെ നൽകിയ മൊഴി ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയവർ പറഞ്ഞ് പഠിപ്പിച്ചതിന് അനുസരിച്ചായിരുന്നു. തെരഞ്ഞെടുപ്പിൽ വന്ന സാമഗ്രികൾ ആണെന്ന് പറയാൻ പറഞ്ഞു. അത് അവിടെ പോയി പറഞ്ഞു. തൃശ്ശൂർ ബിജെപി ഓഫീസിൽ നിക്ഷേപിച്ച പൈസ പിന്നെ അവിടെ നിന്ന് എടുത്തു കൊണ്ടുപോയിട്ടില്ല. കൊടകരയിൽ കൊണ്ടുപോയത് വേറെ പണമായിരുന്നു തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന് പറഞ്ഞാണ് ചാക്കു കെട്ട് മുകളിലേക്ക് കൊണ്ടുപോയത്. പിന്നീടാണിത് പണമാണെന്ന് തിരിച്ചറിഞ്ഞത്. ചാക്ക് കെട്ട് ശ്രദ്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റും ട്രഷററും പറഞ്ഞെന്നും തിരൂർ സതീശ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#thiroor satheesh

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›