കാഴ്ചയില്ലാത്ത വൃദ്ധനെ കൈപിടിച്ച് ബസില്‍ കയറ്റി യുവതി; കൊവിഡ് കാലത്തും തിരുവല്ലയില്‍ നിന്നൊരു മനുഷ്യത്വ കാഴ്ച

ബസ് കയറാനാകാതെ റോഡരികില് നിന്ന കാഴ്ചയില്ലാത്ത വൃദ്ധന് സഹായവുമായി എത്തിയ യുവതിയുടെ വീഡിയോ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലാകുന്നു. ആരുടെയും സഹായം ലഭിക്കാതെ കാത്തുനിന്ന വൃദ്ധനെ യുവതി ബസില്
 

ബസ് കയറാനാകാതെ റോഡരികില്‍ നിന്ന കാഴ്ചയില്ലാത്ത വൃദ്ധന് സഹായവുമായി എത്തിയ യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആരുടെയും സഹായം ലഭിക്കാതെ കാത്തുനിന്ന വൃദ്ധനെ യുവതി ബസില്‍ കയറ്റി വിടുന്നതാണ് വീഡിയോയിലുള്ളത്. കൊവിഡ് കാലത്തും മനുഷ്യത്വത്തിന് കുറവില്ലെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു

നിര്‍ത്തിയിട്ട കെ എസ് ആര്‍ ടി സി ബസിന് അരികിലേക്ക് യുവതി ഓടിയെത്തുന്നതും കണ്ടക്ടറോട് സംസാരിക്കുന്നതും തിരികെ പോയി വൃദ്ധന്റെ കൈ പിടിച്ചു കൊണ്ടുവന്ന് ബസില്‍ കയറ്റി വിടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് ആരോ എടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തിരുവല്ല ജോളി സില്‍ക്‌സിലെ ജീവനക്കാരിയാണ് ഇതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു

“If you want others to be happy, practice compassion. If you want to be happy, practice compassion.” – Dalai Lama എത്ര ഭംഗിയുള്ള കാഴ്ച്ച.

Posted by Aaryan Ramani Girijavallabhan on Tuesday, July 7, 2020