{"vars":{"id": "89527:4990"}}

കെ സുധാകരനെ വീട്ടിലെത്തി കണ്ട് ടിഒ മോഹനൻ; പറഞ്ഞ വാക്ക് പാലിച്ചെന്ന് സുധാകരൻ
 

 

കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർഥി ടിഒ മോഹനൻ കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സ്ഥാനാർഥി മോഹത്തെ തുടർന്ന് കലാപമുയർത്തിയ കെ സുധാകരൻ ഇന്ന് പുലർച്ചെയാണ് ഡൽഹിയിൽ നിന്ന് കണ്ണൂരിലെത്തിയത്. ഹൈക്കമാൻഡിന് താൻ നൽകിയ വാക്ക് പാലിച്ചെന്ന് കെ സുധാകരൻ ടിഒ മോഹനനോട് പറഞ്ഞു

നാളെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ സുധാകരൻ പങ്കെടുക്കും. കോൺഗ്രസിനെ വിജയിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്ന് ഹൈക്കമാൻഡിന് നൽകിയ വാക്ക് പാലിച്ചു എന്നാണ് സുധാകരൻ പറഞ്ഞതെന്ന് ടിഒ മോഹനൻ പറഞ്ഞു

സുധാകരന്റെ ഉപദേശം അനുസരിച്ചാണ് മുന്നോട്ടു പോയിട്ടുള്ളത്. അത് ഇനിയും തുടരുമെന്നും മോഹനൻ പറഞ്ഞു. ടിഒ മോഹനനെ ഷാൾ അണിയിച്ചാണ് സുധാകരൻ സ്വീകരിച്ചത്.