26 കൊവിഡ് മരണങ്ങൾ ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു; 4988 സമ്പർക്ക രോഗികൾ കൂടി

സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രൻ (59), തോട്ടയ്ക്കൽ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62),
 

സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രൻ (59), തോട്ടയ്ക്കൽ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വർക്കല സ്വദേശിനി തുളസമ്മ (52), പേരൂർക്കട സ്വദേശി വിൻസന്റ് (68), തിരുവനന്തപുരം സ്വദേശി ജയരാജൻ (53), കൊല്ലം കൊട്ടാരക്കര സ്വദേശി ബഷീർ (60), ഇടത്തറ സ്വദേശി മാണി (60), മൈനാഗപ്പള്ളി സ്വദേശി അജിമോൻ (39), ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ഹംസ (80), കരുവാറ്റ സ്വദേശി ടി.കെ. ജോസഫ് (80), കോട്ടയം സ്വദേശിനി കൊച്ചുപെണ്ണ് (90), പുതുപ്പള്ളി സ്വദേശി പുരുഷൻ (60), താഴത്തങ്ങാടി സ്വദേശി മുഹമ്മദ് കുട്ടി (77), എറണാകുളം ഏറമല്ലൂർ സ്വദേശിനി ഫാത്തിമ ഇബ്രാഹിം (85), അരങ്ങത്ത് ക്രോസ് റോഡ് സ്വദേശിനി ഹംസ ബീവി (78), പവർഹൗസ് സ്വദേശി രാധാകൃഷ്ണൻ (57), തൃശൂർ ചിറ്റിശേരി സ്വദേശി ബാബു (54), കരിക്കുഴി സ്വദേശി സുലൈമാൻ (68), പൊൻകുന്നം സ്വദേശി സുബ്രഹ്മണ്യൻ (86), പാലക്കാട് ആലത്തൂർ സ്വദേശിനി സാറാമ്മ (74), ഒറ്റപ്പാലം സ്വദേശി അലി (69), മലപ്പുറം മൂത്തേടം സ്വദേശി വീരൻ (75), പൂക്കോട്ടൂർ സ്വദേശി നിസാർ (32), പൊന്നാനി സ്വദേശിനി സാറു (71), കണ്ണൂർ ചേലാട് സ്വദേശി കെ.എം. ഹംസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1822 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 766, എറണാകുളം 558, തൃശൂർ 658, മലപ്പുറം 562, കൊല്ലം 476, ആലപ്പുഴ 462, തിരുവനന്തപുരം 316, പാലക്കാട് 235, കോട്ടയം 345, കണ്ണൂർ 139, പത്തനംതിട്ട 140, ഇടുക്കി 154, വയനാട് 104, കാസർഗോഡ് 73 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.