ഹോം › കേരളം

പി പി ദിവ്യയ്ക്ക് ഇന്ന് നിർണായക ദിനം; ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

By MJ Desk · 01 Nov 2024, 08:13 AM

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജയിലിൽ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയുണ്ടായേക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും. വ്യാഴാഴ്ചയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ ജില്ലാ കലക്ടറുടെയും പ്രശാന്തന്റെയും മൊഴികളും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു അതേസമയം ജാമ്യാപേക്ഷയെ നവീന്റെ കുടുംബം എതിർക്കും. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെടും. റിമാൻഡിലായ ദിവ്യ നിലവിൽ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്. നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന ജില്ലാ കലക്ടറുടെ മൊഴി നേരത്തെ നവീന്റെ ഭാര്യ മഞ്ജുഷ തള്ളിയിരുന്നു. സഹപ്രവർത്തകരോട് സൗഹാർദപരമായി ഒരിക്കലും പെരുമാറാത്ത കലക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്ന് ഉറപ്പാണെന്ന് മഞ്ജുഷ പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pp divya

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›