{"vars":{"id": "89527:4990"}}

ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ; പവന്റെ വില വീണ്ടും താഴേക്ക്
 

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് രണ്ട് തവണയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ ഇന്ന് 720 രൂപയുടെ കുറവുണ്ടായി. രാവിലെ പവന് 240 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയുമാണ് പവന് കുറഞ്ഞത്. 

പവന്റെ വില ഇതോടെ 99,160 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ പുതുവത്സരത്തോട് അനുബന്ധിച്ച് വലിയ ലാഭമെടുപ്പ് നടന്നതോടെയാണ് സ്വർണവില ഇടിഞ്ഞത്. രാജ്യാന്തരവിലയിൽ ട്രോയ് ഔൺസിന് 4327 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതിനൊപ്പം ഡോളറിന്റെ വിനിമയ നിരക്കും മെച്ചപ്പെട്ടു

18 കാരറ്റ് സ്വർണവിലയും കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയിലെത്തി. വെള്ളി വില 243 രൂപയിൽ തുടരുകയാണ്‌