പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ല; കേന്ദ്ര സർക്കാർ തീരുമാനം വരട്ടെയെന്ന് ഹൈക്കോടതി
Sep 9, 2025, 11:33 IST
ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്രസർക്കാരിനോട് തീരുമാനം എടുക്കാൻ നിർദേശം നൽകിയതാണ്. തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാൽ സർവീസ് റോഡുകളിലെ പ്രശ്‌നം പരിഹരിച്ച് വരികയാണെന്നും ടോൾ പിരിവ് പുനഃസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി തള്ളി.
ഹർജി നാളെ വീണ്ടും പരിഗണിക്കും. ടോൾ പിരിവ് ഇന്ന് വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. ഇതാണിപ്പോൾ ഹർജിയിൽ തീരുമാനമാകുന്നതുവരെ നീട്ടിയത്.