ചീഫ് സെക്രട്ടറിക്ക് അങ്ങനെ പറയാൻ ഒരവകാശവുമില്ല: പോലീസ് നടപടിയെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറിക്കെതിരെ സിപിഐ

അട്ടപ്പാടിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിമർശനവുമായി സിപിഐ. ചീഫ് സെക്രട്ടറിയുടെ ലേഖനം നിയമവിരുദ്ധമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്
 

അട്ടപ്പാടിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിമർശനവുമായി സിപിഐ. ചീഫ് സെക്രട്ടറിയുടെ ലേഖനം നിയമവിരുദ്ധമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു അടക്കമുള്ള നേതാക്കൾ പറഞ്ഞു

നിയമസഭാ സമ്മേളനം നടക്കുമ്പോൾ അങ്ങനെ എഴുതാൻ പാടില്ല. നിയമപരമായി തെറ്റാണ്. ചീഫ് സെക്രട്ടറിക്ക് അങ്ങനെ പറയാൻ ഒരു അവകാശവുമില്ല. കേരളത്തിൽ ഒരു ജനാധിപത്യ സർക്കാരില്ലെയെന്നും സിപിഐ നേതാക്കൾ ചോദിച്ചു. ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും സിപിഐ നേതാക്കൾ പറഞ്ഞു.

മാവോയിസ്റ്റുകൾക്കെതിരെ നടക്കുന്നത് യുദ്ധമാണെന്നും മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ലെന്നും ടോസം ജോസ് പറഞ്ഞിരുന്നു. മാവോയിസ്റ്റുകളെ കൊന്നില്ലെങ്കിൽ ജനങ്ങൾ കൊല്ലപ്പെടുമെന്നതാണ് സ്ഥിതി. പൗരൻമാരെ തീവ്രവാദികളിൽ നിന്ന് പോലീസ് രക്ഷിക്കുകയാണ്. മാവോയിസ്റ്റുകളുടെ രീതികളെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ടോം ജോസിന്റെ ലേഖനത്തിൽ പറയുന്നുണ്ട്