ഹോം › കേരളം

നാളെ അയ്യപ്പനേയും വേളാങ്കണ്ണി മാതാവിനേയും വഖഫിന് വിട്ടുകൊടുക്കേണ്ടിവരും; വിവാദ പരാമർശവുമായി ബിജെപി നേതാവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ

By News Desk · 09 Nov 2024, 07:45 PM

കൽപ്പറ്റ: മുനമ്പം ഭൂമി പ്രശ്നത്തെക്കുറിച്ച് സംസാരിക്കവെ വിവാദ പരാമർശവുമായി ബിജെപി സംസ്ഥാന ഉപധ്യക്ഷൻ അഡ്വ.ബി. ഗോപാലകൃഷ്ണൻ. പതിനെട്ടാം പടിക്ക് താഴെയൊരു ചങ്ങായി ഇരുപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്ന് പറഞ്ഞു വരുമെന്നുമാണ് ഗോപാലകൃഷ്ണന്‍റെ വിവാദ പരാമർശം. വയനാട് കമ്പളക്കാട്ടിൽ ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് വിവാദ പ്രസംഗം. അയ്യപ്പൻ പതിനെട്ടു പടിക്ക് മുകളിലാണ്. താഴെ വെറൊരു ചങ്ങായി ഉണ്ട്. വാവര്, വാവര് തൽക്കാലം ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്‍റേതാവും. അയ്യപ്പൻ ഇറങ്ങിപോവേണ്ടി വരും. അനുവദിക്കണോ? ഇവിടത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണി, നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കേണ്ടി വരും. കൊടുക്കണോ? ഇതൊന്നും കൊടുക്കണ്ട എന്നു പറഞ്ഞുകൊണ്ടാണ് ഞങ്ങൾ വഖഫ് ഭേദഗതി കൊണ്ടുവന്നത്. ആ ഭേ​ദ​ഗതിക്കെതിരെയാണ് ഈ നിയമസഭയിൽ ഇടതുപക്ഷവും വലതുപക്ഷവും ചേർന്ന് പ്രമേയം പാസാക്കിയിരിക്കുന്നത്. ശബരിമലയും വേളാങ്കണ്ണിയുമൊക്കെ വഖബിന് കൊടുക്കണോ, വേണ്ടെങ്കിൽ നിങ്ങൾ ബിജെപിക്ക് വോട്ടുചെയ്യൂ എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›