ഹോം › കേരളം

കാല് കുത്താൻ പോലുമാകാത്ത തിരക്ക്; വേണാട് എക്‌സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു

By MJ Desk · 23 Sep 2024, 12:04 PM

വേണാട് എക്‌സ്പ്രസിൽ തിരക്കിനെ തുടർന്ന് രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനിൽ കുഴഞ്ഞുവീണിരുന്നു. കോട്ടയത്തിനും എറണാകുളത്തിനും ഇടയ്ക്കാണ് സംഭവം. കുഴഞ്ഞുവീണവരിൽ ഒരു യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചെങ്ങന്നൂർ മുതൽ എറണാകുളം വരെ ട്രെയിനിൽ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. മെമു ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവും യാത്രക്കാർ ഉയർത്തിയിട്ടുണ്ട്. നേരത്തെയും വേണാട് എക്‌സ്പ്രസിൽ തിരക്കിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്ന സംഭവമുണ്ടായിട്ടുണ്ട്. 2022 ഏപ്രിലിൽ ട്രെയിനിൽ ഒരു യുവതി തിരക്കിനെ തുടർന്ന് കുഴഞ്ഞുവീണിരുന്നു. പിന്നാലെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#heavy rush#venad express

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›