ഹോം › കേരളം

എഡിജിപിയെ തൊട്ടാൽ സർക്കാരിന് പൊള്ളും; ഇനി ആശ്രയം ഹൈക്കോടതിയെന്ന് അൻവർ

By MJ Desk · 28 Sep 2024, 10:15 AM

എഡിജിപി എംആർ അജിത് കുമാറിനെ തൊട്ടാൽ സർക്കാരിന് പൊള്ളുമെന്ന് പിവി അൻവർ എംഎൽഎ. ഇനി ആശ്രയം ഹൈക്കോടതിയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്‌പെൻഡ് ചെയ്യാൻ മതിയായ കാരണങ്ങളുണ്ട്. പക്ഷേ അജിത് കുമാറിനെ തൊടില്ല. തൊട്ടാൽ പലതും സംഭവിക്കും, സർക്കാരിന് പൊള്ളും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയമെന്നും പിവി അൻവർ പ്രതികരിച്ചു. പ്രതിഷേധങ്ങൾ നടത്തി തന്നെ ഭയപ്പെടുത്താനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം. പ്രതിഷേധ പ്രകടനങ്ങളിൽ മുദ്രവാക്യം വിളിക്കുന്നവരെല്ലാം തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അൻവർ പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കതിരെ പലതും പറയാനുണ്ട്. അത് നാളത്തെ പൊതുയോഗത്തിൽ വെളിപ്പെടുത്തും. ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണ്. പക്കാ ആർഎസ്എസുകാരനാണ്. മുസ്ലീം ആയതിനാലാണ് തന്നോടുള്ള വിരോധമെന്നും അൻവർ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›