എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിച്ചു; 28 പേർക്ക് പരുക്ക്
May 10, 2025, 08:34 IST
എറണാകുളം കുമ്പളം ടോൾ പ്ലാസക്ക് സമീപം ടൂറിസ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിച്ചു കയറി 28 പേർക്ക് പരുക്കേറ്റു. മലപ്പുറത്ത് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത് പരുക്കേറ്റവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളത്. കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ഇവിടെ വെച്ച് വഴി തിരിച്ചുവിടുന്നത് പതിവാണ്. ലോറി തിരിക്കാൻ വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു ഭൂരിഭാഗം പേരുടെയും തലയ്ക്കാണ് പരുക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.