{"vars":{"id": "89527:4990"}}

പിവി അൻവറിന്റെ പരാതിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ടിപി രാമകൃഷ്ണൻ

 
പിവി അൻവറിന്റെ പരാതിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവർ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞിട്ടുണ്ട്. കുറ്റക്കാരായ ആരെയങ്കിലും കണ്ടെത്തിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ആ നിലപാട് സ്വീകരിച്ച് തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു പി ശശിയുടെ പ്രശ്‌നമടക്കം അദ്ദേഹത്തിന്റെ പരാതിയിലുണ്ട്. ഇതും അന്വേഷണത്തിൽ വരും. എഡിജിപിയുടെ ചുമതല സംബന്ധിച്ചുള്ളതിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണ്. അന്വേഷണ സംഘത്തിന്റെ നേതാവ് ഡിജിപി ആണെന്നും അദ്ദേഹം ഒരു ആരോപണത്തിനും വിധേയനല്ലല്ലോയെന്നും രാമകൃഷ്ണൻ ചോദിച്ചു സുജിത് ദാസിനെതിരായ പരാതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന വാർത്തയോടും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. അങ്ങനെ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു