ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ല, കടകൾ തുറക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ബുധനാഴ്ച കടകളെല്ലാം തുറന്ന്
 

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ബുധനാഴ്ച കടകളെല്ലാം തുറന്ന് പ്രവർത്തിക്കും. കടകൾ തുറക്കാൻ പോലീസിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ അറിയിച്ചു

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ് ടി യു, എച്ച് എം എസ്, എഐസിടിയു, യുടിയുസി, ടി യു സി സി, കെ ടി യു സി, ഐഎൻഎൽസി, എൻഎൽഒഒ, എൽഎൽസി തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിൽ 25 കോടി ആളുകൾ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ ഡൽഹിയിൽ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരും, ബാങ്ക്, ഇൻഷുറൻസ്, ബി എസ് എൽ എൽ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. അവശ്യ സർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദ സഞ്ചാര മേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ കുറഞ്ഞ വേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്താതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്