ഹോം › കേരളം

പാലക്കാട് എൽഡിഎഫിന്റെ പൂഴിക്കടകൻ; സന്ദീപ് വാര്യരെ വിമർശിച്ച് സുപ്രഭാതത്തിലും സിറാജിലും പരസ്യം

By MJ Desk · 19 Nov 2024, 11:36 AM

പാലക്കാട് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വേറിട്ട ഒരു പ്രചാരണ തന്ത്രവുമായി സിപിഎം. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ ആയുധമാക്കി സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളിൽ നൽകിയ പരസ്യമാണ് ശ്രദ്ധേയമാകുന്നത്. അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം വാർത്താ ശൈലിയിലുള്ള പരസ്യത്തെയാണ് അഡ്വറ്റോറിയൽ എന്ന് വിശേഷിപ്പിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ വാർത്ത എന്ന് മാത്രമേ തോന്നുകയുള്ളൂ. സമസ്തയുടെതാണ് സുപ്രഭാതം പത്രം. കാന്തപുരം വിഭാഗത്തിന്റെ പത്രമാണ് സിറാജ്. സുപ്രഭാതത്തിലും സിറാജിലും ഈ രീതിയിൽ പരസ്യം നൽകുക വഴി ന്യൂനപക്ഷങ്ങൾക്കിടയിലേക്ക് വൻ തോതിലുള്ള പ്രചാരണം കൂടിയാണ് ഇടതുപക്ഷം ലക്ഷ്യമിട്ടത് പരസ്യത്തിന്റെ മുകളിലായി സരിൻ തരംഗം എന്ന വലിയ തലക്കെട്ടാണ് നൽകിയിരിക്കുന്നത്. തൊട്ടുതാഴെയാണ് സന്ദീപ് വാര്യർക്കെതിരായ വിമർശനങ്ങൾ. സന്ദീപ് പലതവണയായി പറഞ്ഞ വിവിധ വർഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കാശ്മീരികളുടെ കൂട്ടക്കൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞ പോസ്റ്റുകൾ, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് താഴെ ഭാഗത്ത് കൊടുത്തിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad election

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›