കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്‍റെ കൈയൊടിഞ്ഞതായി പരാതി
Jun 6, 2026, 15:18 IST
കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുത്തപ്പോൾ കൈയൊടിഞ്ഞെന്നാണ് ആരോപണം. മാതാപിതാക്കളെ കാണിക്കും മുൻപ് പ്ലാസ്റ്റർ ഇട്ടെന്നും കുടുംബം ആരോപിക്കുന്നു.
കുഞ്ഞിനെ പുറത്തെടുത്തപ്പോൾ തന്നെ കൈയുടെ എല്ല് പൊട്ടിയിരുന്നു. തന്നെ കുട്ടിയെ കാണിച്ചില്ലെന്നും അടുത്ത ദിവസം മാത്രമാണ് കുട്ടിയെ കാണിച്ചതെന്നും അമ്മ പറയുന്നു. കൈയിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് അപ്പോഴാണ് കാണുന്നത്.
അപ്പോൾ മാത്രമാണ് അധികൃതർ എന്താണ് സംഭവിച്ചതെന്ന് പറയുന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. പരാതിയുമായി മുന്നോട്ട് പോവുമെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അവർ പറയുന്നു.