{"vars":{"id": "89527:4990"}}

മെഡിക്കൽ കോളേജിലെ നിലത്ത് കിടത്തി ചികിത്സ; ഉൾക്കൊള്ളുന്നതിലും അധികം രോഗികൾ എത്തുന്നുവെന്ന് മന്ത്രി
 

 

മെഡിക്കൽ കോളേജിലെ നിലത്ത് കിടത്തി ചികിത്സയെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഉൾക്കൊള്ളാവുന്നതിലും അധികം രോഗികളാണ് മെഡിക്കൽ കോളേജുകളിൽ എത്തുന്നത്. ആശുപത്രികളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുകയാണ്. ഒരു രോഗിയെ പോലും തിരച്ചയക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു

രോഗികളെ ഉപേക്ഷിച്ച് കടന്നു കളയുന്നവരുണ്ട്. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടരുത്. ബെഡ് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമേ മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർ ചെയ്യാവൂ

സ്വകാര്യ ആശുപത്രികളിൽ നിന്ന് ധാരാളം രോഗികൾ മെഡിക്കൽ കോളേജിൽ എത്തുന്നുണ്ട്. ഡോ. ഹാരിസിന്റെ വിമർശനത്തിന് മറുപടി പറയാനില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ തറയിൽ കിടക്കുന്നത് പ്രാകൃതമാണെന്ന് ഡോ. ഹാരിസ് വിമർശിച്ചിരുന്നു