{"vars":{"id": "89527:4990"}}

പെരുമ്പാവൂരിൽ മരം കടപുഴകി ലേബർ ക്യാമ്പിന് മുകളിലേക്ക് വീണു; ഒരാൾ മരിച്ചു

 
പെരുമ്പാവൂർ ചെറുവേലിക്കുന്നിൽ ലേബർ ക്യാമ്പിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാഹുൽ ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. മരം കടപുഴകി ഷീറ്റിട്ട ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്നൂവീണാണ് രാഹുൽ മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.